വിരട്ടാന്‍ നോക്കേണ്ടെന്ന് ബാറുടമകളോട് സുധീരന്‍.

യുഡിഎഫിനോട് വേണ്ട ബാറുടമകളുടെ വിരട്ടല്‍ എന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. പാവപ്പെട്ടവര്‍ക്ക് മദ്യപിക്കാന്‍ അവസരം നല്‍കി സമ്പാദിക്കുന്ന ബാറുടമകള്‍ക്ക് സര്‍ക്കാറിന്റെ മദ്യനയത്തെ അംഗീകരിച്ച സുപ്രീം കോടതി വിധിയില്‍ നിരാശകാണും. ജനങ്ങളുടെ അംഗീകാരം ലഭിച്ച മദ്യനയത്തെ ആരെതിര്‍ക്കാന്‍ ശ്രമിച്ചാലും തടയും. വിധി ചരിത്ര പ്രാധാന്യമുള്ളത്. നാടിനെ സ്‌നേഹിക്കുന്ന ആരും ഇതിനെ സ്വാഗതം ചെയ്യും. കെ.കരുണാകരന്‍ ആവിഷ്‌കരിച്ച് ആന്റണി മുന്നോട്ട് കൊണ്ടുപോയ മദ്യനയം ഇപ്പോള്‍ കോടതിയും അംഗീകരിച്ചെന്നും സുധീരന്‍ പറഞ്ഞു.

ഈ നേട്ടം അഭിമാനകരമാണ്. 2014 ഏപ്രില്‍ മുതലുള്ള കണക്ക് പ്രകാരം 5 കോടിയിലധികം ലിറ്ററിന്റെ കുറവാണ് മദ്യ ഉപഭോഗത്തില്‍ ഉണ്ടായിരിക്കുന്നത്. മദ്യോപയോഗം മൂലം ഉണ്ടാകുന്ന അപകടങ്ങള്‍, ഗാര്‍ഹിക പീഢനങ്ങള്‍ എന്നിവ കുറഞ്ഞു. സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ സമാധാനത്തോടെ ഇറങ്ങിനടക്കാം. ഇതൊരു കൂട്ടായ തീരുമാനത്തിന്റെ വിജയം. യുഡിഎഫ് സര്‍ക്കാറിന്റെ തീരുമാനം ശരിയെന്ന് തെളിഞ്ഞു എന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY