സി ആപ്റ്റ് എം.ഡി.യ്ക്ക് സസ്‌പെന്‍ഷന്‍.

0

സി ആപ്റ്റ് എം.ഡി. സജിത് വിജയരാഘവനെ സസ്‌പെന്റ് ചെയ്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ടാണ് കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്റ് ട്രയിനിങ് എം.ഡി. സജിത് വിജയരാഘവനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. പാഠപുസ്തക-ലോട്ടറി അച്ചടി ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി.

ദേശീയ ജനജാഗ്രതാ പരിഷത്ത് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. ലോട്ടറി ടിക്കറ്റ് അച്ചടിയിലും സ്വകാര്യ ഏജന്‍സികള്‍ക്ക് ലോട്ടറി ടിക്കറ്റില്‍ ബാര്‍ കോഡിങ് നല്‍കിയതിലും സുജിത് വിജയരാഘവനെതിരെ അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

Comments

comments

youtube subcribe