ഡല്‍ഹിയില്‍ ഇന്ന് ഒറ്റയക്ക നമ്പര്‍ വാഹനങ്ങള്‍. ഫോര്‍മുല വിജയകരം.

പരിസ്ഥിതി മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹി ഗവണ്‍മെന്റ് ആവിഷ്‌കരിച്ച ‘ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണം’ പുതുവര്‍ഷദിനത്തില്‍ നിലവില്‍ വന്നു. ആദ്യ ദിനം തന്നെ ഫോര്‍മുല വന്‍ വിജയമായിരുന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഫോര്‍മുല പാലിച്ചതിന് ഡല്‍ഹിവാസികളെ അദ്ദേഹം റ്റ്വിറ്ററിലൂടെ അഭിനന്ദിച്ചു.

അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള ലോകത്തിലെ തന്നെ നഗരങ്ങലിലൊന്നായി ഡല്‍ഹി മാറിയതിനെ തുടര്‍ന്നാണ് ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണ ഫോര്‍മുല നടപ്പിലാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി നാളുകള്‍ക്ക് മുമ്പെ തന്നെ ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയിരുന്നു.

രാജ്യതലസ്ഥാനത്തെ ടൂറിസം മന്ത്രി കപില്‍ മിശ്ര ഇന്ന് സെക്രട്ടേറിയേറ്റില്‍ എത്തിയത് ബൈക്കില്‍. 9 ന് സെക്രട്ടേറിയേറ്റില്‍ എത്തിയ അദ്ദേഹം ട്രാഫിക് പ്രശ്‌നങ്ങള്‍ ഇല്ലാത്ത യാത്ര സമ്മാനിച്ചതിന് റ്റ്വിറ്ററിലോട് ജനങ്ങളോട് നന്ദി പറഞ്ഞു.

കെജ്‌രിവാള്‍ തന്റെ കാറില്‍ ഗതാഗത മന്ത്രി ഗോപാല്‍ റായിക്കും ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിനുമൊപ്പമാണ് സെക്രട്ടറിയേറ്റില്‍ എത്തിയത്.

NO COMMENTS

LEAVE A REPLY