ഇനി ശ്രദ്ധ ആഭ്യന്തരകാര്യങ്ങളില്‍. 2016 ല്‍ മോഡിയുടെ വിദേശയാത്രകള്‍ കുറയ്ക്കും.

പുതുവര്‍ഷത്തില്‍ കൂടുതല്‍ സമയം രാജ്യത്ത് ചെലവഴിക്കാന്‍ നരേന്ദ്ര മോഡിയുടെ തീരുമാനം. 2016 ല്‍ വിദേശ സന്ദര്‍ശനം കുറച്ച് ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സൂചന നല്‍കിയതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ചെയ്യുന്നു. അത്യാവശ്യം വേണ്ട വിദേശ സന്ദര്‍ശനങ്ങള്‍ മാത്രം നടത്തി ആഭ്യന്തര കാര്യങ്ങളില്‍ ശ്രദ്ധിക്കാനാണ് തീരുമാനം.

മെയ് 2014 ന് പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം രണ്ട് വര്‍ഷം തികയുന്നതിന് മുമ്പ് മോഡി സന്ദര്‍ശിച്ചത് 33 രാജ്യങ്ങളാണ്. വിദേശരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെട്ടെന്ന് കേന്ദ്രം ആവശ്യപ്പെടുന്നുണ്ടങ്കിലും വിദേശ സന്ദര്‍ശനത്തെ പ്രതിപക്ഷം ഏറെ വിമര്‍ശിച്ചിരുന്നു. ആഭ്യന്തര പ്രശ്‌നങ്ങളില്‍ പ്രധാനമന്ത്രി ഇടപെടുന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

പ്രധാനമന്ത്രി  ഈ വര്‍ഷം നിലവില്‍ സൗദി അറേബ്യ, ബ്രസല്‍, പാക്കിസ്ഥാന്‍, അമേരിക്ക എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍  തീരുമാനിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY