പാവാട ട്രയിലര്‍ പുതുവര്‍ഷ ദിനത്തില്‍.

പൃഥ്വി രാജ് നായകനാകുന്ന പാവാടയുടെ ട്രയിലര്‍ പുറത്തിറങ്ങി. പൃഥ്വി പാമ്പ് ജോയിയായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി. മാര്‍ത്താണ്ഡനാണ്. പുതുവര്‍ഷ ദിനമായ ഇന്ന് ട്രയിലര്‍ യൂട്യൂബിലെത്തി.

മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സാണ് പാവാട നിര്‍മ്മിച്ചിരിക്കുന്നത്. ഷിബിന്‍ ഫ്രാന്‍സിസ് ബിബിന്‍ ചന്ദ്രന്‍ എന്നിവരുടെ കഥയ്ക്ക് ബിബിന്‍ ചന്ദ്രന്‍ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്ന്ത്. പാമ്പ് ജോയിയായി പൃഥ്വി അഭിനയിച്ച് തകര്‍ക്കുന്ന ചിത്രത്തില്‍ മിയ, അനൂപ് മേനോന്‍, നെടുമുടി വേണു, മണിയന്‍ പിള്ള രാജു എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരിനാരായണന്റ വരികള്‍ക്ക് സംഗീതം
നിര്‍വ്വഹിച്ചിരിക്കുന്നത് എബി ടോം സിറിയക് ആണ്. ക്യാമറ പ്രദീപ് നായര്‍, എഡിറ്റിങ് ജോണി കുട്ടി.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe