എന്‍എസ്എസുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കും : കുമ്മനം രാജശേഖരന്‍.

  0
  102

  എന്‍എസ്എസുമായുള്ള എല്ലാ പ്രശ്‌നങ്ങളും പറഞ്ഞ് തീര്‍ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എന്‍എസ്എസിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തുമെന്നും എന്‍എസ്എസിനോട് ഹൃദയബന്ധമാണുള്ളതെന്നും മന്നംജയന്തി ആഘോഷത്തില്‍ പങ്കെടുക്കാമന്‍ എന്‍.എസ്.എസ്. ആസ്ഥാനത്ത് എത്തിയ കുമ്മനം മാധ്യപ്രവര്‍ത്തകരോട് പറഞ്ഞു. മന്നം സമാധിയില്‍ കുമ്മനം പുഷ്പാര്‍ച്ചന നടത്തി. ബിജെപിയിലെ ഒരു വിഭാഗത്തോടുള്ള അതൃപ്തി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കുമ്മനത്തെ അറിയിച്ചു.

  കഴിഞ്ഞ ദിവസം ബിജെപിയ്‌ക്കെതിരെ സുകുമാരന്‍ നായര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്‍എസ്എസിനെ കാവി പുതപ്പിയ്ക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും എന്‍ എസ് എസിലേക്ക് വരുന്നവര്‍ നായര്‍ ആയി വരണം അല്ലാതെ കാവിയുടുത്ത് പുതപ്പിക്കാന്‍ മറ്റൊരു കാവിയുമായി വരരുത് എന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചിരുന്നു. എന്‍എസ് എസില്‍ പ്രവര്‍ത്തിക്കാന്‍ പല രാഷ്ട്രീയ സംഘടനകളും
  പ്രവര്‍ത്തന സ്വാതന്ത്യം നല്‍കിയിട്ടുണ്ട്. ഇടത് പാര്‍ടികള്‍പോലും എന്‍എസ്എസില്‍ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  NO COMMENTS

  LEAVE A REPLY