വ്യോമസേനാ കേന്ദ്രത്തിന് നേരെ ഭീകരാക്രമണം, 4 ഭീകരര്‍ കൊല്ലപ്പെട്ടു.

പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിന് നേരെ ഭീകരാക്രമണം.
2 സൈനികരും 4 ഭീകരരും കൊല്ലപ്പെട്ടു. ഭീകരരും സെക്യൂരിറ്റി ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പകല്‍ 8 ഓടെ അവസാനിച്ചതായി പഞ്ചാബ് എ.ഡി.ജി.പി. എച്.എസ്.ദില്ലണ്‍ പറഞ്ഞു.

സേനയുടെ യൂണിഫോം ധരിച്ചെത്തിയ ഒരുപറ്റം ഭീകരവാദികള്‍ പുലര്‍ച്ചെ 3 മണിയോടെയാണ് ആക്രമണം ആരംഭിച്ചത്. ഏറ്റുട്ടല്‍ 3 മണിക്കൂറോളം നീണ്ടുനിന്നതായി ബോര്‍ഡര്‍ പോലീസ് മേധാവി വിജയ് സിങ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുകയും ഇരു രാജ്യങ്ങളും തമ്മില്‍ ആശാവഹമായ ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു ആക്രമണം ഉണ്ടായിരിക്കുന്നത്.

ഭീകരപ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടുമെന്നും സേനയുടെ ശക്തിയില്‍ അഭിമാനമുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. പാക്കിസ്ഥാന്‍ അയല്‍ രാജ്യമാണ്. സമാധാനമാണ് നമുക്ക ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാനുമായുള്ള സമാധാനം പുനരാരംഭിക്കാന്‍ ശ്രമിക്കുന്ന വേളയിലാണ് ഇത്തരമൊരു ഏറ്റുമുട്ടല്‍ എന്നതില്‍ ദു:ഖമുണ്ടെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഭീകരാക്രമണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE