ഇരട്ട കുട്ടികള്‍, ജനനം രണ്ട് വര്‍ഷത്തില്‍.

ഒരമ്മയ്ക്ക് ജനിച്ച രണ്ട് കുട്ടികള്‍. അവര്‍ ഇരട്ടകള്‍. എന്നാല്‍ ജനനം രണ്ട് വര്‍ഷങ്ങളിലായി. കാലിഫോര്‍ണിയയിലെ ഒരു പ്രാദേശിക ആശുപത്രിയിലാണ് ഈ അപൂര്‍വ്വ ജനനം. ആദ്യത്തെ കുഞ്ഞിന്റെ ജനനം 2015 ന്റെ അവസാന നിമിഷവും രണ്ടാമത്തെ കുഞ്ഞിന്റേത് 2016 ന്റെ ആദ്യ നിമിഷവും ആയിരുന്നു.

2015 ല്‍ ജനിച്ച പെണ്‍കുഞ്ഞിന് ജെയ്‌ലിന്‍ എന്നും 2016 ല്‍ പിറന്ന അവളുടെ സഹോദരന് ലൂയിസ് എന്നും അച്ഛനമ്മമാരായ മാരിബല്‍ വാലന്‍സിയയും ലൂയിസും പേര് വെച്ചു. സാന്ഡിയാഗോക്കാരായ ഇവര്‍ സന്തോഷത്തിലാണ് ഈ അപൂര്‍വ്വ ഭാഗ്യം ലഭിച്ചതിലും ലോകം മുഴുവന്‍ ഇത് അറിയുന്നതിലും.

NO COMMENTS

LEAVE A REPLY