‘ദ ഹിന്ദു’ എഡിറ്റര്‍ മാലിനി പാര്‍ത്ഥസാരഥി രാജിവെച്ചു.

പ്രമുഖ ദേശീയ ദിനപത്രം ‘ദ ഹിന്ദു’വിന്റെ എഡിറ്റര്‍ മാലിനി പാര്‍ത്ഥസാരഥി രാജിവെച്ചു. രാജി സ്വീകരിച്ചതായി ‘ദ ഹിന്ദു’ ഡിറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. റാം അറിയിച്ചു. എന്‍. റാം അടങ്ങുന്ന ബോര്‍ഡിലാണ് മാലിനി രാജി സമര്‍പ്പിച്ചത്. പുതിയ എഡിറ്റര്‍ സ്ഥാനമേല്‍ക്കുന്നതുവരെ സുരേഷ് നമ്പാത്ത് ആയിരിക്കും താല്‍ക്കാലിക എഡിറ്റര്‍.

മുംബൈയില്‍ ഹിന്ദുവിന്റെ പുതിയ എഡിഷന്‍ ആരംഭിച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ ബോര്‍ഡും മാലിനിയും രണ്ട് തട്ടില്‍ ആയിരുന്നു. ദ ഹിന്ദുവിന് ഡിജിറ്റലിന്റെ ലോകത്ത് പുതിയ മുഖം നല്‍കിയത് മാലിനി എഡിറ്ററായതിന് ശേഷമാണ്.

മുന്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്റെ രാജിയും തുടര്‍ന്ന് മാലിനി പാര്‍ത്ഥസാരഥിയുടെ സ്ഥാനാരോഹണവും ദ ഹിന്ദുവില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. മാലിനി എഡിറ്ററായി എത്തിയതോടെ പി.സായ്‌നാഥ് അടക്കമുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ഹിന്ദുവില്‍നിന്ന് പടിയിറങ്ങി. മറ്റുള്ളവരുടെ മേഖലയില്‍ കൈകടത്തുന്നു എന്ന്‌
മാലിനിക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.

 

NO COMMENTS

LEAVE A REPLY