സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് അന്തരിച്ചു.

0

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സരോഷ് കപാഡി അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് മുംബൈയില്‍ നടക്കും.  കെ.ജി.ബാലകൃഷ്ണന് ശേഷം 38 മത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി 2010 മെയ് 12നാണ് സരോഷ് കപാഡി സത്യപ്രതിജ്ഞ ചെയ്തത്. 2012 സെപ്തംബര്‍ 28 വരെ അദ്ദേഹമായിരുന്നു ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെ നയിച്ചത്.

ഇന്ത്യ സ്വതന്ത്രയായി ദിവസങ്ങള്‍ക്ക് ശേഷം, 1947 സെപ്റ്റംബര്‍ 29 ന് മുംബൈയിലെ സാധാരണ പാഴ്‌സി കുടുംബത്തില്‍ ജനനം. ഒരു സാധാരണ നിയമജ്ഞനായി ഔദ്യോഗിരക ജീവിതം ആരംഭിച്ച കപാഡിയ പിന്നീട് ഉത്തരാഖണ്ഡ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഷഹനാസ് ആണ് ഭാര്യ.

Comments

comments