പത്താന്‍കോട്ട് ഭീകരാക്രമണം: തെളിവുകള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറി.

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍ക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്ന തെളിവുകള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറി. ഇതില്‍ നടപടിയെടുക്കുന്നതിനനുസരിച്ചായിരിക്കും ഇനിയുള്ള ഇന്ത്യ-പാക് ചര്‍ച്ചകള്‍. തെളിവുകള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. ചര്‍ച്ച മാറ്റിവെക്കരുതെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.

ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ നിരോധിച്ച ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയാണെന്നാണ് ഇന്ത്യയുടെ വാദം. ഇന്ത്യ സുപ്രധാന വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി സംവദിച്ചുവരികയാണെന്നും അറിയിച്ച പാക് വിദേശകാര്യ മന്ത്രാലയം എന്തെല്ലാം വിവരങ്ങളാണ് ഇന്ത്യ കൈമാറിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

NO COMMENTS

LEAVE A REPLY