രാജന്‍ ബാബുവിനെതിരെ യുഡിഎഫ് കണ്‍വീനര്‍.

0

വിവാദ പ്രസംഗത്തില്‍ നടപടി നേരിടുന്ന എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ജാമ്യമെടുക്കാന്‍ കോടതിയില്‍ ഹാജരായ ജെഎസ്എസ് സംസ്ഥാന സമിതി അംഗം രാജന്‍ ബാബുവിനെതിരെ യൂ.ഡി.എഫ്. കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ രംഗത്തെത്തി. രാജന്‍ ബാബുവിന്റെ നടപടി തെറ്റാണെന്നും തങ്കച്ചന്‍ പറഞ്ഞു.

രാജന്‍ ബാബുവിനെതിരെ കെപിസിസി പ്‌സിഡന്റ് വി.എം.സുധീരന്‍ നിലപാടെടുത്തതിന് പിന്നാലെയാണ് യുഡിഎഫ് കണ്‍വീനറും വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. കക്ഷി നേതാക്കളുമായി ആലോചിച്ച് രാജന്‍ ബാബുവിനെതിരെ വേണ്ട നടപടി സ്വീകരിക്കുമെന്നും പി.പി. തങ്കച്ചന്‍ പറഞ്ഞു. യുഡിഎഫില്‍ തുടരുമ്പോള്‍ അതിന്റെ നയങ്ങല്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും രാജന്‍ ബാബുവിന്റെ ഈ നടപടി യുഡിഎഫിന് യോജിച്ചതല്ലെന്നും വി.എം.സുധീരന്‍ പറഞ്ഞിരുന്നു.

Comments

comments

youtube subcribe