വിട…

ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രമംഗളങ്ങള്‍ ഏറ്റുവാങ്ങി വീര ജവാന് പാലക്കാട്ടെ വീട്ടുവളപ്പില്‍ അന്ത്യ വിശ്രമം. പത്താന്‍കോട്ടില്‍ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ലഫ്‌നന്റ് കേണല്‍ നിരഞ്ജന്റെ സംസ്‌കാരം പൂര്‍ണ്ണ സൈനിക ബഹുമതികളോടെ പാലക്കാട്ടെ വീട്ടുവളപ്പില്‍ നടന്നു.

ബംഗ്ലളൂരുവില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഇന്നലെ ജന്മനാട്ടിലേക്കെത്തിച്ച മൃതദേഹം രാവിലെ എളുമ്പലാശ്ശേരി കെ.എ.യു.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ആയിരങ്ങളാണ് ധീരജവാനെ ഒരുനോക്കുകാണാന്‍ സ്‌കൂളിലും വീട്ടിലുമായി എത്തിയത്.

കുഞ്ഞുന്നാളിലെ സൈനികനാകാന്‍ കൊതിച്ച തന്റെ മകന്‍ ദൗത്യം കൃത്യമായി നിര്‍വ്വഹിച്ചുവെന്ന് നിരഞ്ജന്റെ അച്ഛന്‍ പറഞ്ഞു.

പത്താന്‍കോട്ടില്‍ വ്യോമസേനാകേന്ദ്രത്തില്‍ അതിക്രമിച്ചുകടന്ന ഭീകരരുടെ കൈവശമുണ്ടായിരുന്ന ഗ്രനേഡ് നിര്‍വ്വാര്യമാക്കുന്നതിനിടെയാണ് നിരഞ്ജന്‍ കൊല്ലപ്പെട്ടത്. ദേശീയ ദുരന്ത നിവാരണ സേനയുടെ ലഫ്‌നന്റ് കേണലിന്റെയും സംഘത്തിന്റെയും കയ്യില്‍ ഗ്രനേഡ് നിര്‍വ്വീരമാക്കുന്നതിനുള്ള അത്യാധുനിക സാങ്കേതിക ഉപകരണങ്ങള്‍ ഇല്ലായിരുന്നെന്നാണ് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശരാജ്യങ്ങള്‍ ഉപയോഗിക്കുന്ന തരത്തിലുള്ള റോബോട്ട് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്നാണ് വിലയിരുത്തല്‍.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE