Advertisement

ഭയം വിതച്ച് ഉത്തരകൊറിയ.

January 6, 2016
Google News 0 minutes Read

അറുപത് വര്‍ഷത്തോളമായി ഒറ്റപ്പെട്ട് നില്‍ക്കുന്ന ഉത്തരകൊറിയ എന്നും ഉത്തരം കിട്ടാത്ത സംശയങ്ങള്‍ ലോകത്തിന് നല്‍കിക്കൊണ്ടേയിരിക്കുകയാണ്. കുടുംബ വാഴ്ചയും കമ്യൂണിസ്റ്റ് ഭരണവും ചേര്‍ന്ന് കിടക്കുന്ന ഉത്തര കൊറിയ വീണ്ടും ആണവായുധം പരീക്ഷിച്ചു എന്നത് അയല്‍ രാജ്യങ്ങളെ മാത്രമല്ല ലോകത്തെയാകമാനം ഞെട്ടിച്ച് കഴിഞ്ഞു.

നാലാമത്തെ അണ്വായുധ പരീക്ഷണമായ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം വിജയകരമെന്ന് ഉത്തരകൊറിയ ലോകത്തോട് പരയുമ്പോഴും അത് പ്രത്യേകിച്ച് അമേരിക്കയ്‌ക്കെതിരെയാണെന്ന്‌ എടുത്തു പറയുന്നുണ്ട്. അമേരിക്കയ്‌ക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമാണെന്ന് അറിയിച്ചുകൊണ്ടുതന്നെയാണ്‌ രാജ്യം പരീക്ഷണ വിജയം പ്രഖ്യാപിച്ചത്.

കഴിഞ്ഞ മൂന്ന് ഭൂഗര്‍ഭ അണ്വായുധ പരീക്ഷണങ്ങള്‍ക്കും ഉത്തര കൊറിയ ഉപയോഗിച്ച പ്യൂട്ടോണിയത്തേക്കാള്‍ അതിമാരകമവും ശക്തവുമാണ് ഹൈഡ്രജന്‍ ബോംബ്. സാധാരണ അണുബോംബില്‍നിന്ന് 500 മടങ്ങ് പ്രഹരശേഷിയുള്ളതാണ് ഉത്തരകൊറിയയുടെ കൈവശമുള്ളതും ഇപ്പോള്‍ പരീക്ഷിച്ചതുമായ ഈ ഹൈഡ്രജന്‍ ബോംബുകള്‍.

പരീക്ഷണത്തെ തുടര്‍ന്ന ഉത്തരകൊറിയയിലെ പലയിടങ്ങളിലുമുണ്ടായ ഭൂചലനത്തിന്റെ ഒരംശം, വാര്‍ത്തയറിഞ്ഞ ഓരോ മനുഷ്യന്റെയും ഉള്ളിലും അനുഭവപ്പെട്ടതായി
വാര്‍ത്താമാധ്യമങ്ങലിലെ ചര്‍ച്ചകള്‍ തന്നെ സൂചിപ്പിക്കുന്നു. റികടര്‍സ്‌കെയിലില്‍ 5.1 തീവ്രതയാണ് ഉത്തരകൊറിയയില്‍ രേഖപ്പെടുത്തിയത്. ദക്ഷിണ കൊറിയയും ജപ്പാനുമടക്കമുമുള്ള രാജ്യങ്ങള്‍ ഭൂചലനം പരീക്ഷണത്തിന്റെ ഭാഗമാണെന്ന് ആരോപിച്ചു. എന്നാല്‍ വിശദമായ പഠനങ്ങള്‍ക്ക് ശേഷം പ്രതികരിക്കുമെന്ന മറുപടിയാണ് അമേരിക്ക നല്‍കിയത്. പരീക്ഷണത്തെ തുടര്‍ന്ന് ദക്ഷിണ കൊറിയന്‍ വിദേശ മന്ത്രാലയം അടിയന്തിര യോഗം വിളിച്ചു.

മുന്‍പ് 3 തവണ അണുപരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും ഉത്തര കൊറിയയുടെ ആദ്യ ഹൈഡ്രജന്‍ ബോംബ് പരീക്ഷണമാണ് ഇത്. ഞങ്ങളുടെ പരമാധികാരത്തിലേക്ക് കടന്നുകയറാത്തിടത്തോളം ആണ്വായുധം ഉപയോഗിക്കില്ല എന്ന് ഉത്തരകൊറിയന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. അണ്വായുധ ശക്തിയില്‍ പുതിയ ഒരു മാനം രാജ്യത്തിന് ലഭിച്ചതായും ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2005 ല്‍ അണ്വായുധം നിര്‍മ്മിച്ചതായി പ്രഖ്യാപിച്ച ഉത്തരകൊറിയ 2006 ല്‍ ആണ് ആദ്യ അണുപരീക്ഷണം നടത്തിയത്. ആദ്യ പരീക്ഷണം തന്നെ വിജയകരമായി നടപ്പിലാക്കിയപ്പോള്‍, പരീക്ഷണത്തെ തുടര്‍ന്നുള്ള ഭൂചലനം ലോകത്ത് മിക്കയിടങ്ങളിലും അനുഭവപ്പെട്ടു. പിന്നീട് 2009 ലും ശേഷം 2013 ലും ഉത്തരകൊറിയ പരീക്ഷണങ്ങള്‍ നടത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here