ഡല്‍ഹി വാഹന നിയന്ത്രണം ഒരാഴ്ചകൊണ്ട് അവസാനിപ്പിക്കാമോ എന്ന് ഹൈക്കോടതി.

ലോകത്തെതന്നെ ഏറ്റവുമധികം മലിനീകരണമുള്ള തലസ്ഥാന നഗരമായ ഡല്‍ഹിയെ ശുദ്ധീകരിക്കാന്‍ പരീക്ഷണാര്‍ത്ഥം തുടങ്ങിയതാണ് ഓഡ് ഇവന്‍ ഫോര്‍മുല. 15 ദിവസമാണ് ഇത് പരീക്ഷിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് വെള്ളിയാഴ്ചയോടെ അവസാനിപ്പിച്ചുകൂടെ എന്ന് ഡല്‍ഹി ഹൈക്കോടതി സര്‍ക്കാറിനോട് ചോദിച്ചു.

പുതുവത്സരദിനത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ ഓഡ് ഇവന്‍ ഫോര്‍മുല പരീക്ഷിച്ച് തുടങ്ങിയത്. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ഡല്‍ഹി നിവാസികള്‍ നല്‍കിയത്. 6 ദിവസംകൊണ്ട് മലിനീകരണം 10 ശതമാനം കുറക്കാനായെന്നും സര്‍ക്കാര്‍ പറയുന്നു.

ഫോര്‍മുലയെ തുടര്‍ന്നുള്ള യാത്രക്ലേശം പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ കുറവാണെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. വാഹന നിയന്ത്രണത്തിലൂടെ ജനുവരി 1 മുതല്‍ ഇതുവരെയുള്ള വായുമലിനീകരണത്തെ സംബന്ധിച്ച വിവരങ്ങള്‍ വെള്ളിയാഴ്ചയ്ക്കകം ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE