ഫെബ്രുവരി 27 ന് സഞ്ജയ്ക്ക് മോചനം.

മുംബൈ സ്‌ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട നടന്‍ സഞ്ജയ് ദത്ത് ഫെബ്രുവരി 27 ന് ജയില്‍ മോചിതനാകും. രാജ്യത്തെ നടുക്കിയ മുംബൈ സ്‌ഫോടനം നടക്കുന്ന സമയത്ത് അനധികൃതമായി തോക്ക് കൈവശം വെച്ചു എന്ന കേസിലാണ് സഞ്ജയ് ദത്തിനെ 5 വര്‍ഷം തടവിന് ശിക്ഷിച്ചത്. 2016 ഒക്ടോബര്‍ വരെയാണ് സഞ്ജയുടെ ശിക്ഷാകാലാവധി. എന്നാല്‍ ജയിലിലെ നല്ലനടപ്പ് പരിഗണിച്ച് നടനെ നേരത്തെ ജയില്‍ മോചിതനാക്കും.

5 വര്‍ഷത്തെ ശിക്ഷയില്‍നിന്ന് 114 ദിവസം കുറച്ച് ഫെബ്രുവരി 27 വരെ സഞ്ജയ് ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും. മഹാരാഷ്ട ആഭ്യന്തരമന്ത്രി രഞ്ജിത്ത് പാട്ടീല്‍ ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെച്ചു. റിമാന്റ് കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തിരികെ ഹാജരാകാതിരുന്ന 15 ദിവസത്തെ തടവ് സഞജയ്ക്ക് അനുഭവിക്കേണ്ടി വരില്ലെന്ന് രഞ്ജിത്ത് പാട്ടീല്‍ പറഞ്ഞു.

ഫെബ്രുവരി 25 വരെ ആയാണ് ശിക്ഷാകാലാവധി കുറച്ചിരിക്കുന്നത്. എന്നാല്‍ പരോള്‍ തീര്‍ന്നിട്ടും തിരിച്ച് ജയിലിലെത്താതിരുന്നതിനാല്‍ 2 ദിവസം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. 4 ദിവസത്തെ അധിക ശിക്ഷ വിധിച്ചിരുന്നെങ്കിലും പരോള്‍ കഴിഞ്ഞ് തിരിച്ചെത്താതിരുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത് ഒഴിവാക്കുകയായിരുന്നു.

സഞ്ജയുടെ വീട്ടില്‍നിന്ന് തോക്ക് കണ്ടേത്തിയതിനെ തുടര്‍ന്നാണ് 1993 ലെ സ്‌ഫോടനക്കേസില്‍ സഞ്ജയും പ്രതിചേര്‍ക്കപ്പെട്ടത്.

NO COMMENTS

LEAVE A REPLY