പി. ജയരാജന് സി.ബി.ഐ. നോട്ടീസ്.

0

കതിരൂര്‍ മനോജ് വധക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സി.ബി.ഐ. നോട്ടീസ്. ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് അഭിഭാഷകന്‍ മുഖേനെ അറിയിച്ചു.

മനോജ് വധക്കേസില്‍ അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ ജയരാജന്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നിലവില്‍ കേസില്‍ പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. മനോജ് വധക്കേസിലെ പ്രതികള്‍ക്ക് ജയരാജനുമായി ബന്ധമുണ്ടെന്നും പ്രതികളെ സംരക്ഷിച്ചത് ജയരാജനാണെന്നും സിബിഐ സമര്‍പര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇത് മൂന്നാംതവണയാണ് ജയരാജനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ ആവശ്യപ്പെടുന്നത്.

Comments

comments