വിഴിഞ്ഞം തുറമുഖ പദ്ധതി: ഹരജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് കെഹാര്‍ പിന്മാറി.

Vizhinjam-master-plan

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതില്‍നിന്ന് ജെസ്റ്റിസ് ജെ.എസ്.കെഹാര്‍ പിന്മാറി. ഹരജിക്കാര്‍ ഉന്നയിക്കുന്നത് ഗൗരവമേറിയ വിഷയമാണെന്നും വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്നും അറിയിച്ച കെഹാര്‍ ഹരജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റുന്നതായും പറഞ്ഞു. പുതിയ ബെഞ്ച് ഹരജി ജനുവരി 13 ന് പരിഗണിക്കും.

വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതിക തീരദേശ അനുമതികളില്‍ തീരുമാനമാകും വരെ തുറമുഖത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അന്റൊ ഇല്യസ്, ജോസഫ് വിജയന്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതില്‍നിന്നാണ് കെഹാര്‍ പിന്മാറിയത്.

NO COMMENTS

LEAVE A REPLY