ഹാഷിം അംല ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു.

ഹാഷിം അംല ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് സമനിലയിലായതിന് തൊട്ടുപിന്നാലെയാണ് അംല രാജി പ്രഖ്യാപിച്ചത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ 3 -0 ന് തോല്‍വി വഴങ്ങിയ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരെയും പരാജയപ്പെട്ടിരുന്നു.

സ്വന്തം കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതെന്ന് അംല വ്യക്തമാക്കി. ഏകദിന ടീം ക്യാപ്റ്റന്‍ എ.ബി.ഡിവില്യേഴ്‌സ് ടെസ്റ്റ് ക്യാപ്റ്റനാകും. ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഡിവില്യേഴ്‌സ് എന്തുകൊണ്ടും യോഗ്യനാണെന്നും അദ്ദേഹം പറഞ്ഞു.

ABD
എ.ബി.ഡിവില്യേഴ്‌സ്‌

മുന്‍ കളികളില്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഫോം നഷ്ടപ്പെട്ട അംല ഇംഗ്ലണ്ടുമായുള്ള രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയടിച്ച് തിരിച്ചുവന്നിരുന്നു. 2014 ലാണ് ഗ്രെയിം സ്മിത്തിന്റെ പകരക്കാരനായി അംല ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തെത്തുന്നത്. ശ്രീലങ്കയ്ക്കും സിംബാബ്വെയ്ക്കും വെസ്റ്റിന്റീസിനുമെതിരെയുള്ള ടെസ്റ്റ് പരമ്പരകളില്‍ ദക്ഷണാഫ്രിയ്ക്ക നേടിയ വിജയം അംലയുടെ നായകത്വത്തിലായിരുന്നു. ബംഗ്ലാദേശിനെതിരെ സമനില നേടാനും അംലയുടെ ടീമിനായി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE