ധനക്കമ്മി നേരിടുന്ന സംസ്ഥാനങ്ങള്‍ കേരളവും ബംഗാളും മാത്രം : അരുണ്‍ ജെയ്റ്റ്‌ലി.

0

രാജ്യത്ത് കേരളവും ബംഗാളും മാത്രമാണ് ധനക്കമ്മി നേരിടുന്ന സംസ്ഥാനങ്ങള്‍ എന്ന കുറ്റപ്പെടുത്തലുമായി ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഈ രണ്ട് സംസ്ഥാനങ്ങളുടെയും ശാപം ഇടത്പക്ഷപാര്‍ട്ടികളാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

അന്താരാഷ്ട്ര സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കന്‍ കൊല്‍ക്കത്തയില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇടതുപാര്‍ട്ടികള്‍ക്കെതിരെ ആരോപണമുയര്‍ത്തിയത്.

സമ്പദ്ഘടനയും രാജ്യസുരക്ഷയുമാണ് ഉത്കണ്ഠ, ദേശീയ സുരക്ഷയെ ബാധിക്കുന്ന ഒന്നിലും വിട്ടുവീഴ്ചയില്ല എന്നും അദ്ദേഹം പറഞ്ഞു. ബംഗാള്‍ തെരെഞ്ഞെടുപ്പില്‍ ബിജെപി ഒരു പാര്‍ടിയുമായും സഖ്യത്തിനില്ലെന്നും ജെയ്റ്റ്‌ലി  അറിയിച്ചു.

Comments

comments

youtube subcribe