ധോണിക്കെതിരെ ജാമ്യമില്ല അറസ്റ്റ് വാറന്റ്.

M S Dhoni

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയ്‌ക്കൈതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. അനന്ത്പൂര്‍ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബിസിനസ് ടുഡേ മാഗസിന്‍ കവര്‍ ചിത്രമായി ധോണി ദൈവത്തിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് കേസിന് ആധാരം.

ജനുവരി 12 ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലാണ് ധോണി ഇപ്പോള്‍. കോടതിയില്‍ ഹാജരാകാന്‍ 25 വരെ സമയമുള്ളതിനാല്‍ പരമ്പര നിര്‍ത്തിവെച്ച് ധോണിയ്ക്ക് മടങ്ങേണ്ടി വരില്ല. ജനുവരി 31 ന് പരമ്പര അവസാനിക്കും.

സാമൂഹ്യടപ്രവര്‍ത്തകനായ ജയകുമാര്‍ ഹിരേമത്താണ് മതവികാരംവ്രണപ്പെടുത്തി എന്നാരോപിച്ച ധോണിക്കെതിരെ അനന്തുൂര്‍ കോടതിയെ സമീപിച്ചത്.
ഇത് സംബന്ധിച്ച വാദം കേള്‍ക്കവെ സെലിബ്രിറ്റികള്‍ ഉത്തരവാദിത്തം കൂടാതെ പരസ്യങ്ങളില്‍ ഒപ്പുവെക്കരുതെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews