ഹെഡ്‌ഫോണ്‍ ജാക്ക് ഇല്ലാത്ത ഐഫോണോ ?

ആപ്പിള്‍ ഫോണുകള്‍ക്ക് എപ്പോഴും വാര്‍ത്തകളില്‍ സ്ഥാനമുണ്ട്. ലോകം മുഴുവന്‍ പ്രതീക്ഷകളോടെയാണ് ഓരോ മോഡലും ‘ടെക്കീസ്’ കാത്തിരിക്കുന്നത്. ആപ്പിളിന്റെ ലേറ്റസ്റ്റ് മോഡല്‍ ഐഫോണ്‍ 7 നില്‍ ഹെഡ്‌ഫോണ്‍ ജാക്ക് ഉണ്ടാകില്ലെന്നാണ് ടെക് ലോകത്ത് പരക്കുന്ന പുതിയ വാര്‍ത്ത.

നിലവിലുള്ള ഐഫോണുകളില്‍നിന്ന് വ്യത്യസ്ഥമായി ഐഫോണ്‍ 7 നെ സ്ലിം ആക്കാനാണ് 3.5 മില്ലീമീറ്റര്‍ ഹെഡ്‌ഫോണ്‍ ജാക്ക് ഒഴിവാക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നത്. ഹെഡ്‌ഫോണ്‍ ജാക്ക് മാത്രമല്ല, ചാര്‍ജിങ് പോര്‍ട്ടുകളും ഒഴിവാക്കിയാണ് ഫോണ് മെലിയാനൊരുങ്ങുന്നത്. വയര്‍ലസ് ഹെഡ്‌സെറ്റുകളിലേക്കും ചാര്‍ജറുകളിലേക്കും മാറിയായിരിക്കും ഐഫോണ്‍ എത്തുക. ഐഫോണ്‍ 6 സി, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവയാകും 2016 ല്‍ പുറത്തിറങ്ങുക.

NO COMMENTS

LEAVE A REPLY