പൊതുജനം ആര്‍മി വേഷം ധരിക്കുന്നതിന് വിലക്ക്.

സൈനികരുടെ യൂണിഫോമും സമാനമായ വസ്ത്രങ്ങളും ധരിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. പത്താന്‍കോട്ടില്‍ സൈനിക വേഷത്തിലെത്തിയാണ് ഭീകരര്‍ സേനാതാവളം ആക്രമിച്ചത്. ഇതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ആര്‍മി വിലക്ക് ഏര്‍പ്പെടുത്തിയത്.

സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍, പോലീസ്, കേന്ദ്ര സേനകള്‍ എന്നിവയുടെ യൂണിഫോം ധരിക്കുന്നതിനും വിലക്കുണ്ട്. പട്ടാളക്കാരുടെ കുടുംബാംഗങ്ങള്‍ക്കും ഇത് ബാധകമാണ്. പട്ടാള വേഷത്തിന് ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ വില്‍ക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. പൊതുജന സുരക്ഷയ്ക്കും ഭീകരാക്രമണം തടയുന്നതിനും വേണ്ടിയുമാണ് ഇങ്ങനെയൊരു നടപടി എന്ന് സേന വ്യക്തമാക്കി. വിലക്ക് ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തിയെന്നും ആര്‍മി പറഞ്ഞു.

NO COMMENTS

LEAVE A REPLY