തെറ്റ് പറ്റിയെന്ന് രാജന്‍ബാബു. മാപ്പ് പറഞ്ഞാല്‍ തീരുന്നതല്ലെന്ന് ചെന്നിത്തല.

0

വിവാദ പ്രസംഗത്തില്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യമെടുക്കാന്‍ കോടതിയില്‍ ഹാജരായ നടപടിയില്‍ മാപ്പ് പറഞ്ഞെങ്കിലും അങ്ങനെയൊന്നും തീരുന്നതല്ല രാജന്‍ ബാബുവിന്റെ പ്രവര്‍ത്തി എന്നാണ് ചെന്നിത്തലയുടെ അഭിപ്രായം. രാജന്‍ ബാബു യു.ഡി.എഫില്‍ തുടരണമോ എന്ന് ഘടകകക്ഷികള്‍ തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫില്‍ നിന്ന് പുറത്തുപോകേണ്ടി വരുമെന്ന സ്ഥിതി വന്നപ്പോഴാണ് രാജന്‍ ബാബു മാപ്പ് പറഞ്ഞത് എന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ ഉപദേശക സ്ഥാനം രാജന്‍ബാബു രാജി വെക്കണമെന്ന് യുഡിഎഫും ജെഎസ്എസിലെ കെ.കെ.ഷാജുവും ആവശ്യപ്പെട്ടിരുന്നു.

Comments

comments