ഗോള്‍ഡന്‍ ഗ്ലോബ് 2016.

2016 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ലിയനാഡോ ഡി കാപ്രിയോയെ തെരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് കാപ്രിയോ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കുന്നത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം കരസ്ഥമാക്കിയ ദ റെവെനന്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കാപ്രിയോക്ക് പുരസ്കാരം ലഭിച്ചത്. മികച്ച നടിയായി റൂം എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രി ലാര്‍സനെയും തെരഞ്ഞെടുത്തു. മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയത് ദ റെവെനന്റ് ചിത്രത്തിന്റെ സംവിധായകന് അലെക്സാണ്ടര്‍ ഗോണ്‍സാലസ് ഇനാരിത്തുവാണ്. ഇത് 73 മത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരമാണ്.
73 മത് ഗോള്‍ഡന്‍ ഗ്ലോബ് ചലച്ചിത്ര പുരസ്കാരങ്ങള്‍
മികച്ച ചിത്രം (ഡ്രാമ) – ദി റെവനന്റ്
മികച്ച ചിത്രം (മ്യൂസിക്കല്‍ ഓര് കോമഡി) – ദി മാര്‍ഷ്യന്‍
മികച്ച നടി (ഡ്രാമ)- ബ്രീ ലാര്സണ് (റൂം)
മികച്ച നടി (മ്യൂസിക്കല്‍ ഓര് കോമഡി) – ജെന്നിഫര്‍ ലോറന്‍സ് (ജോയ്)
മികച്ച നടന് (ഡ്രാമ)- ലിയനാര്‍ഡോ ഡികാപ്രിയോ (ദി റെവെനന്റ്)
മികച്ച സഹനടന്‍ സില്‍വസ്റ്റര്‍ സ്റ്റാലണ്‍ – ക്രീഡ്)
മികച്ച സഹനടി കെയ്റ്റ് വിന്‍സ്ലെറ്റ് – (സ്റ്റീവ് ജോബ്സ്)
മികച്ച സംവിധായകന് – അലെക്സാണ്ടര്‍ ഗോണ്‍സാലസ് ഇനാരിത്തു (ദി റെവെനന്റ്)
മികച്ച നടന് (മ്യൂസിക്കല്‍ ഓര് കോമഡി) – മാറ്റ് ഡാമണ് (ദി മാര്‍ഷ്യന്‍)
മികച്ച തിരക്കഥ ആരോണ്‍ സോര്കിന് – (സ്റ്റീവ് ജോബ്സ്)
മികച്ച ഒറിജിനല്‍ സ്കോര്‍ – എന്നിയോ മോറിക്കോണ്‍ (ദി ഹെയ്റ്റ്ഫുള്‍ എയ്റ്റ്)
മികച്ച സിനിമ (അനിമേഷന്‍) – ഇന്‍സൈഡ് ഔട്ട്
മികച്ച ഗാനം – ‘writing on the wall..’ (സ്പെക്ടര്)
മികച്ച വിദേശഭാഷാ ചിത്രം – സണ്‍ ഓഫ് സോള്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here