ജെയ്‌ഷെ മുഹമ്മദിന് മുന്നറിയിപ്പുമായി മനോഹര്‍ പരീക്കര്‍.

manohar-parrikar

ഇന്ത്യന്‍ സേനയെ പരിഹസിച്ചും പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെ അപമാനിച്ചും രംഗത്തെത്തിയ ജെയ്‌ഷെ മുഹമ്മദെന്ന ഭീകരസംഘടനയ്ക്ക് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. രാജ്യത്തെ ആക്രമിച്ചവര്‍ക്ക് അതേ രീതിയില്‍ തന്നെ മറുപടി നല്‍കണമെന്നും ആരെങ്കിലും നമ്മെ വേദനിപ്പിച്ചാല്‍ അവരും അതേ വേദന അനുഭവിക്കണമെന്നും സൈന്യം സംഘടിപ്പിച്ച സെമിനാറില്‍ പരീക്കര്‍ പറഞ്ഞു.

ആരെങ്കിലും നമ്മുടെ രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് ഒരു വ്യക്തിയായാലും സംഘടനയായാലും അവര്‍ക്ക് തിരിച്ചടി നല്‍കണം. നാം അനുഭവിച്ച അതേ വേദന അവരും അനുഭവിക്കണം എന്ന് മന്ത്രി പറഞ്ഞു.

ആരാണോ നമ്മെ നശിപ്പിക്കുന്നത് അവരും അതേ വേദന അറിഞ്ഞില്ലെങ്കില്‍ ഒരിക്കലും തെറ്റ് തിരുത്തുകയില്ല എന്നാണ് ചരിത്രം പറയുന്നത് എന്ന് മന്ത്രി വ്യക്തമാക്കി. സേനയുടെ സെമിനാറില്‍ പറഞ്ഞ വിഷയത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യപ്പെട്ട മാധ്യമങ്ങളോട് വിശദീകരിക്കവെയാണ് അദ്ദേഹം ചരിത്രത്തെ പരാമര്‍ശിച്ച് തന്റെ വാദത്തെ സാധൂകരിച്ചത്.

ജനുവരി 2 ന് പത്താന്‍കോട്ടെ വ്യോമസേനാ താവളത്തിലേക്ക് അതിക്രമിച്ച് കയറിയ 6 തീവ്രവാദികളെ കീഴ്‌പ്പെടുത്തുന്നതിനിടയില്‍ 7 സൈനികരാണ് കൊല്ലപ്പെട്ടത്. 20 ഓളം സൈനികര്‍ക്ക് പരിക്കേറ്റു. ആറ് സൈനികരെയും വധിച്ചുവെങ്കിലും ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ജെയ്‌ഷെ മുഹമ്മദ് ഇന്ത്യന്‍ സൈന്യത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE