ജെല്ലിക്കെട്ട് അനുമതിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി.

0

ജെല്ലിക്കെട്ടിന് അനുമതി നല്‍കിയ കേന്ദ്രവിജ്ഞാപനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹരജി. ബാഗ്ലൂരില്‍ നിന്നുള്ള വിവിധ സംഘടനകളാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. ഹരജി നാളെ പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. കേസ് അടിയന്തിരമായി പരിഗണിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് അംഗമായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക.

തമിഴ്‌നാട്ടിലെ പൗരാണിക ആചാരമായ ജെല്ലിക്കെട്ടിന് 2014 ല്‍ ആണ് സുപ്രീം കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. ജെല്ലിക്കെട്ടിലൂടെ മൃഗങ്ങളെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചായിരുന്നു നിരോധനം. വിവിധ രാഷ്ട്രീയ കക്ഷികളുടേയും ജെല്ലിക്കെട്ട് ആരാധകരുടെയും നിരന്തരമായ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ദിവസം ജെല്ലിക്കെട്ട് നടത്താന്‍ അനുമതി നല്‍കുന്ന വിജ്ഞാപനം പുറപ്പെടുവിച്ചത്.

Comments

comments