മെസ്സി ഫുട്‌ബോള്‍ ലോകത്തെ ഒന്നാമന്‍.

0
177

ഫിഫ ബാലന്‍ണ്ടിയോര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മെസ്സി അഞ്ചാമതും ലോക ഫുട്‌ബോളര്‍. അവസാന പട്ടികയില്‍ ഇടം നേടിയ റയല്‍ മാഡ്രിഡിന്റെ താരം ക്രിസ്റ്റിയാനോ റൊണ്ടള്‍ഡൊയെയും ബാര്‍സ താരം നെയ്മറെയും പിന്തള്ളിയാണ് അഞ്ചാമതും മെസ്സി ലോക ഫുട്‌ബോളറായത്.

കഴിഞ്ഞ രണ്ട് തവണയും ബാല്‍ണ്ടിയോര്‍ ലോക ഫുട്‌ബോളര്‍ പുരപസ്‌കാരം സ്വന്തമാക്കിയ ക്രിസ്റ്റ്യാനൊ ഹാട്രിക് പ്രതീക്ഷയോടെയാണ് ഇത്തവണ മത്സരിച്ചത്.         6 വര്‍ഷമായി മെസ്സി ക്രിസ്റ്റിയാനോ മത്സരം നടക്കുന്ന അവസാന പട്ടികയിലേക്ക് ഇത്തവണ നെയ്മറും എത്തിയിരുന്നു. എന്നാല്‍ ഇരുവരുടെയും പ്രതീക്ഷകളെ പിന്തള്ളി രണ്ട് വര്‍ഷം മുമ്പ് കൈവിട്ട പുരസ്‌കാരം മെസ്സി തിരിച്ചെടുത്തു.

യുവേഫയും മെസ്സിയെ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരമായി തെരഞ്ഞെടുത്തിരുന്നു. ടീമിന് നേടിക്കൊടുത്ത 4 കിരീടങ്ങളും ക്ലബ്ബിനും രാജ്യത്തിനുമായി നേടിയ 52 ഗോളുകളുമാണ് മെസ്സിയെ ലോക ഫുട്‌ബോളര്‍ എന്ന അംഗീകാരത്തിന് അര്‍ഹയാക്കിയത്.

2015 ല്‍ ക്ലബ്ബിനായി 53 കളിയില്‍നിന്ന 48 റണ്‍ ആണ് മെസ്സി നേടിയത്. ക്രിസ്റ്റിയാനൊ ആകട്ടെ നേടിയത് 54 ഗോളുകള്‍ എന്നാല്‍ ടീമിന് കീരിടം നേടിക്കൊടുക്കാന്‍ കഴിഞ്ഞ 2 വര്‍ഷത്തെയും മികച്ച ഫുട്‌ബോളര്‍ക്ക് കഴിഞ്ഞില്ല.

5times-best-foot-baller-messi2015 ലെ മികച്ച ഫുട്‌ബോളര്‍ ആകുന്നതിന് മുമ്പേ 2012, 2011, 2010, 2009 എന്നീ വര്‍ഷങ്ങളിലും മെസ്സി തന്നെയായിരുന്നു ഫുട്‌ബോള്‍ ലോകത്തിലെ ഒന്നാമന്‍.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച വനിതാ താരം     –   കാര്‍ലി ആന്‍ലോയ്ഡ്
പുഷ്‌കാസ് അവാര്‍ഡ്    –  വെന്‍ഡല്‍ സില്‍വ ലീറ
ഫിഫ ഇലവന്‍                –   മാനുവല്‍ നൂയര്‍, തിയാഗോ സില്‍വ, മാര്‍സെലോ,                                                            സെര്‍ജിയോ റാമോസ്, ഡാനി ആല്‍വസ്, ആന്ദ്രെ ഇനിയേസ്റ്റ,                                              ലൂക്ക മോഡ്രിച്ച്, പോള്‍ പോഗ്ബ, നെയ്മര്‍, മെസ്സി,                                                            ക്രിസ്റ്റിയാനോ റൊണ്ടള്‍ഡൊ

പുരുഷ ടീം കോച്ച്         –     ലൂയിസ് എന്റിക്കെ
വനിതാ ടീം കോച്ച്        –     ജില്‍ എലിസ്
ഫെയര്‍ പ്ലേ അവാര്‍ഡ്  –     അഭയാര്‍ഥികളെ പിന്തുണച്ച ഫുട്‌ബോള്‍ സംഘടനകള്‍ക്ക്.

NO COMMENTS

LEAVE A REPLY