മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ വിസ്തരിക്കും.

  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കേസില്‍ വിസ്തരിക്കും. സോളാര്‍ കമ്മീഷനുമുന്നില്‍ ജനുവരി 25 ന് തിരുവനന്തപുരത്ത് വെച്ചായിരിക്കും വിസ്താരം. കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് സെക്ഷന്‍ 8 ബി പ്രകാരം മുഖ്യമന്ത്രിയ്ക്ക് കമ്മീഷന്‍ നോട്ടീസയച്ചു. ഹാജരാകാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി കമ്മീഷനെ അറിയിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

  കമ്മീഷന് മുമ്പാകെ ചൊവ്വാഴ്ച ഹാജരാകാന്‍ സരിതഎസ്.നായരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരാകില്ലെന്ന് സരിത വ്യക്തമാക്കി. ആലപ്പുഴ രാമങ്കരയില്‍ മറ്റൊരു കേസ് ഉള്ളതിനാലാണ് ഹാജരാകാത്തത് എന്നും അറിയിച്ചിരുന്നു.
  കേസ് സംബന്ധിച്ച് സരിത ആരോപിക്കുന്ന കത്ത് കമ്മീഷന് മുന്നില്‍ ഹാജരാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറല്ലെന്നതാണ് സരിതയുടെ നിലപാട്. കത്തിന്റെ രഹസ്യ സ്വഭാവം പരിഗണിച്ച് ഹാജരാക്കാന്‍ കഴിയില്ലെന്നും സരിത പറയുന്നു.

  ⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
  Click here to download Firstnews
  SHARE