പിണറായിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്.

    എസ്.എന്‍.സി.ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ വെറുതെ വിട്ട നടപടി ശരിയായില്ലെന്നും സര്‍ക്കാര്‍. സി.ബി.ഐയുടെ റിവിഷന്‍ ഹരജി എത്രയും പെട്ടന്ന് തീര്‍പ്പാക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും.

    പിണറായി വിജയനെയടക്കം വെറുതെ വിട്ട സിബിഐ കോടതിയുടെ നടപടി ശരിയല്ലെന്നു കാണിച്ച് 2014 ല്‍ ആണ് സിബിഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹരജി നല്‍കിയത്. ജസ്റ്റിസ് എ.വി.രാമകൃഷ്ണ പിള്ളയുടെ ബെഞ്ചിലായിരുന്നു ഹരജി സമര്‍പ്പിച്ചത്. എസ്.എന്‍.സി. ലാവ്‌ലിന്‍ കേസില്‍ പിണറായിയെയും മറ്റും വെറുടെ വിട്ട നടപടി ശരിയായില്ലെന്ന് ഹരജിയില്‍ സി.ബി.ഐ. പറയുന്നു.

    നല്‍കിയിട്ട് 2 വര്‍ഷമായ ഹരജിയില്‍ അന്ന് സര്‍ക്കാര്‍ കക്ഷി ചേരുകയും ചെയ്തിരുന്നു. എന്നാല്‍ 2 വര്‍ഷമായിട്ടും യാതൊരു നടപടിയും ഇല്ലാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉപഹരജി നല്‍കുന്നത്. സിബിഐയുടെ റിവിഷന്‍ ഹരജി ഉടന്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഉപഹരജി നല്‍കുന്നത്. പിണറായിക്കെതിരായ നിരവധി തെളിവുകള്‍ കീഴ്‌ക്കോടതി പരിഗണിച്ചിട്ടില്ല. അതിനാല്‍ ഹരജി പരിഗണിച്ച് എത്രയും പെട്ടന്ന് ലാവ്‌ലിന്‍ കേസില്‍ തീര്‍പ്പുണ്ടാക്കണമെന്ന് കോടതിയോട് ആവശ്യപ്പെടും.

    NO COMMENTS

    LEAVE A REPLY