അസിന് മാംഗല്യം.

പ്രശസ്ത സിനിമാതാരം അസിന്‍ വിവാഹിതയായി. മൈക്രാമാക്‌സ് ഉടമ രാഹുല്‍ ശര്‍മ്മയാണ് വരന്‍. വിവാഹം ഹിന്ദു-ക്രിസ്ത്യന്‍ മതാചാരപ്രകാരം ഡല്‍ഹിയില്‍.

വിവാഹ ക്ഷണപത്രത്തിന്റെ ചിത്രങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പേ അസിന്‍ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിരുന്നു. അദ്യ ക്ഷണപത്രം നടന്‍ അക്ഷയ് കുമാറിനാണ് നല്‍കിയത്. അക്ഷയ് കുമാറാണ്‌ സുഹൃത്തയ രാഹുല്‍ ശര്‍മ്മയെ അസിന് പരിചയപ്പെടുത്തുന്നത്.നാളുകളായുള്ള പ്രണയത്തിനൊടുവിലാണ് വിവാഹം.

സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെയാണ് അസിന്‍ സിനിമാലോകത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലേക്ക് ചേക്കേറി. തെലുങ്കു ചിത്രമായ അമ്മ നന്നാ ഓ തമിള അമ്മായി എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് അസിനെ തെന്നിന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രി ശ്രദ്ധിച്ച് തുടങ്ങിയത്. എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷി എന്ന ജയം രവുി ചിത്രം അസിന് തമിഴില്‍ ബ്രേക്ക് നല്‍കി. 2005 ല്‍ തമിഴില്‍ പുറത്തിറങ്ങിയ ഗജിനിയുടെ ഹിന്ദി പതിപ്പിലൂടെ ആമിര്‍ഖാന്റെ നായികയായി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് സല്‍മാന്‍ ഖാന്‍ അക്ഷയ് കുമാര്‍ തുടങ്ങി മുന്‍നിര നായകന്‍മാരോടൊപ്പം ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.

 

NO COMMENTS

LEAVE A REPLY