ഗിറ്റാറില്‍ മാന്ത്രിക സ്പര്‍ശമേകാന്‍ ഇനി ഗ്ലെന്‍ ഫ്രെ ഇല്ല.

അമേരിക്കന്‍ റോക്ക് ബാന്റായ ഈഗിള്‍സിന്റെ ആല്‍ബങ്ങല്‍ കേട്ടവര്‍ അതിലെ ഗിറ്റാറിന്റെ സ്വരങ്ങള്‍ ശ്രദ്ധിക്കാതിരിക്കില്ല. അത്രയക്ക് മാന്ത്രികമായിരുന്നു ഗ്ലെന്‍ ഫ്രെയുടെ വിരലുകള്‍. ഇനി ആ മാസ്മരിക വിരലുകള്‍ ചലിക്കില്ല. ഗിറ്റാറുകളില്‍ മാന്ത്രിക സംഗീതം പൊഴിക്കില്ല.

റുമറ്റോയിഡ് ആര്‍ത്രൈറ്റിസിനുള്ള ചികിത്സയിലായിരുന്നു ഫ്രെ. എന്നാല്‍ കടുത്ത ന്യൂമോണിയ ബാധ കൂടിയായതോടെ മരണത്തിന് കീഴടങ്ങേണ്ടി വന്നു ഗിറ്റാറുകളുടെ കൂട്ടുകാരന്. 67-ാം വയസ്സില്‍ ലോകത്തോട് വിട പറഞ്ഞ ഫ്രെ ഒരു ഗിറ്റാറിസ്റ്റ് മാത്രമായിരുന്നില്ല. പ്രശസ്തമായ ‘ഹോട്ടല്‍ കാലിഫോര്‍ണിയ’യക്ക് വരികളെഴുതിയത് ഡോണ്‍ ഹെന്‍ലിയോടൊപ്പം ഗ്ലെന്‍ ഫ്രെയും ചേര്‍ന്നായിരുന്നു.

glen-frey1970 ല്‍ രൂപീകരിക്കപ്പെട്ട ഈഗിള്‍സ് ബാന്റിന്റെ സ്ഥാപകരിലൊരാള്‍ കൂടിയായിരുന്നു ഫ്രെ. 10 വര്‍ഷത്തിന് ശേഷം 1980 ല്‍ ഈഗിള്‍സ് വിട്ട് പോയി സ്വന്തമായി ആല്‍ബങ്ങള്‍ പുറത്തിറക്കിയെങ്കിലും 18 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തുകയും പിന്നീട് ഈഗിള്‍സിനൊപ്പം സഞ്ചരിക്കുകയും ചെയ്തു.  ഈഗിള്‍സിനും സംഗീത പ്രേമികള്‍ക്കാകെയും വലിയ നഷ്ടമാണ് ഈ കലാകാരന്റെ വിയോഗം.

NO COMMENTS

LEAVE A REPLY