പി.ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല.

0

കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്‍ സമര്‍പര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ പ്രതിച്ചേര്‍ത്തിട്ടില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്നാണ് കേസ് പരിഗണിച്ച തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി അറിയിച്ചത്.

മനോജ് വധക്കേസില്‍ ചോദ്യം ചെയ്യാനായി സിബിഐ പി.ജയരാജന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് ജയരാജന്‍ കോടതിയെ അറിയിച്ചിരുന്നു. ശേഷമാണ് ജയരാജന്‍ വീണ്ടും ജാമ്യാപേക്ഷയ്ക്കായി കോടതിയെ സമീപിച്ചത്.

Comments

comments

youtube subcribe