Advertisement

ഒറ്റ ഇരട്ടയക്ക വാഹന നിയന്ത്രണ പദ്ധതി: ചെലവ് 20 കോടി രൂപ.

January 21, 2016
Google News 0 minutes Read

അന്തരീക്ഷ മലിനീകരണം തടയാന്‍ ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന ഒറ്റ ഇരട്ടയക്ക വാഹന നിയന്ത്രണ പദ്ധതി ചെലവ് 20 കോടിയിലധികം രൂപ. പദ്ധതിയ്ക്ക് പരസ്യം നല്‍കാന്‍ വേണ്ടി മാത്രം ചെലവാക്കിയത് നാല് കോടി രൂപ. വാഹനനങ്ങള്‍ വാടകയ്ക്ക് എടുക്കാനായി കോടികളുടെ സാമ്പത്തിക ധൂര്‍ത്ത് നടന്നതായുള്ള ആരോപണവും ഉയരുന്നുണ്ട്.

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ജനുവരി 1 മുത്ല്‍ 15 വരെയാണ് ഒറ്റ ഇരട്ടയക്ക വാഹന നിയന്ത്രണം നടപ്പിലാക്കിയത്. പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും വന്‍ സാമ്പത്തിക ധൂര്‍ത്ത് നടന്നുവെന്നാണ് ആരോപണം.
ആകെ ചെലവാക്കിയത് 20 കോടി രൂപ. പരസ്യങ്ങള്‍ക്ക് 4 കോടി രൂപ. വാഹന നിയന്ത്രണ ബോധവല്‍ക്കരണം നല്‍കാനായി നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി മൂന്നര കോടി രൂപയും ചെലവാക്കി. 5000 സന്നദ്ധ പ്രവര്‍ത്തകരെയാണ് പദ്ധതിയ്ക്കായി നിയമിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here