പി.ജയരാജനെ പ്രതിയാക്കിയത് ആര്‍.എസ്.എസ്. ഗൂഢാലോചന: പിണറായി.

  കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പ്രതിയാക്കിയത് ആര്‍.എസ്.എസ്. ഗൂഢാലോചനയുടെ ഭാഗമായെന്ന് പിണറായി വിജയന്‍.

  ആര്‍ എസ് എസ് അഖിലേന്ത്യാ നേതാവ് മുമ്പ് പറഞ്ഞിരുന്നു മനോജ് വധക്കേസില്‍ ഉന്നതരെ പ്രതികളാക്കമെന്ന്. കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജാഥയ്ക്കിടെ ഒരാള്‍ പറഞ്ഞത് രാജ്‌നാഥ്‌സിങ്  ഇടപെട്ടത് മൂലമാണ് കേസെടുത്തത് എന്നാണ്. രാജ്‌നാഥ് സിങിന്റെ ഇടപെടലുണ്ടായെന്ന് അവര്‍ തന്നെ പറഞ്ഞു തുടങ്ങിയിരിക്കുന്നുവെന്നും പിണറായി പറഞ്ഞു.

  പ്രതിയല്ലാത്ത ഒരാളെ സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രതിയാക്കുകയാണ് ചെയ്തത്. അതിനെതിരെ പ്രതികരിക്കുകയാണ് വേണ്ടത്. പ്രതികരിക്കാതിരിക്കുന്നത് ആര്‍.എസ്.എസിനെ പ്രീണിപ്പിക്കലാണ്. പി.ജയരാജനെ പ്രതിയാക്കാന്‍ എങ്ങനെ ഇത്രപെട്ടന്ന് തെളിവുകള്‍ ലഭിച്ചുവെന്നും പിണറയായി ചോദിക്കുന്നു.

  ടൈറ്റാനിയം കേസില്‍ ഉമ്മന്‍ചാണ്ടിയെ വിജിലന്‍സ് രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയെ ഒന്നാം പ്രതിയാക്കണം. 250 കോടിയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. ഈ കേസില്‍ ആരോപണം ഉന്നയിച്ചത് സി.പി.എം. അല്ല കോണ്‍ഗ്രസ് നേതാവ് രാമചന്ദ്രന്‍ മാസ്റ്റര്‍ ആണെന്നും പിണറായി വിജയന്‍.

  ⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
  Click here to download Firstnews
  SHARE