പത്താന്‍കോട്ട്: കാണാതായ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി.

പത്താന്‍ കോട്ടില്‍നിന്ന് കാണാതായ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി. ഇയാളോടെപ്പാം കാണാതായ കാര്‍ ഇതു വരെയും കണ്ടെത്താനായിട്ടില്ല. ജനുവരി 26 ന് റിപ്പബ്ലിക് ദിന പരിപാടികള്‍ നടക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സംഭവം.

ദിവസങ്ങള്‍ക്ക് മുമ്പ് ഭീകരാക്രമണം നടന്ന പത്താന്‍കോട്ടില്‍നിന്നാണ് 3 പേര്‍ വെള്ള ഓള്‍ട്ടോ ടാക്‌സി വാടകയ്‌ക്കെടുത്തത്. ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്രയില്‍നിന്നാണ് കാണാതായ ഡ്രൈവര്‍ വിജയകുമാറിനെ കണ്ടെത്തിയത്. കാറും അത് വാടകയ്‌ക്കെടുത്ത 3 പേരെയും ഇതുവരെയും കണ്ടെത്താനായിട്ടില്ല.

ടാക്‌സി വാടകയ്‌ക്കെടുത്തവരുടെ ചിത്രങ്ങള്‍ ഡല്‍ഹി പോലീസ് റ്റ്വീറ്റ് ചെയ്തിരുന്നു. കാറിന്റെ റെജിസ്‌ട്രേഷന്‍ നംബര്‍ HP01D440 ആണെന്ന് പോലീസ് അറിയിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE