സൗരയൂഥത്തിലേക്ക്‌ പുത്തന്‍ ഗ്രഹത്തിന്റെ ഗൃഹപ്രവേശം.

സൗരയൂഥത്തില്‍ പ്ലൂട്ടോ ഇറങ്ങിയതിന്റെ നഷ്ടം നികത്താനിതാ പുതിയൊരു ഗ്രഹം…
അമേരിക്കയിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരാണ് ഭൂമിയേക്കാള്‍ 5 മുതല്‍ 10 മടങ്ങ് വരെ വലിപ്പമുള്ള പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. ഒന്‍പതാം ഗ്രഹം അഥവാ പ്ലാനെറ്റ് 9 എന്നാണ് പേരിട്ടിരിക്കുന്നത്.

2006 ല്‍ പ്ലൂട്ടോയെ കുള്ളന്‍ ഗ്രഹമായി കണക്കാക്കി തരംതാഴ്ത്തിയിരുന്നു, ഇതിന് പകരമായാണ് പുതിയ ഗ്രഹത്തിന്റെ ഗൃഹ പ്രവേശം. ഗ്രഹത്തെ നിരീക്ഷിക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ലെങ്കിലും പുതിയ ഗ്രഹത്തിന്റെ സാന്നിദ്ധ്യം ഉറപ്പിക്കുന്നതിനുള്ള എല്ലാ തെളിവുകളും ലഭിച്ചതായി ശാസ്ത്രജ്ഞര്‍.

സൗരയൂഥത്തില്‍ കിയ്പര്‍ ബെല്‍റ്റ് മേഖലയില്‍, നെപ്റ്റിയൂണില്‍ നിന്ന വളരെ അകലെയായാണ് പുതിയ ഗ്രഹത്തിന്റെ സ്ഥാനം. ഒമ്പതാം ഗ്രഹത്തിന് സൂര്യനെ വലംവെക്കാന്‍ 1000 മുതല്‍ 2000 വര്‍ഷം വരെ സമയമെടുക്കുമെന്നാണ് പറയുന്നത്. നിലവില്‍ ഉപയോഗിക്കുന്ന ദൂരദര്‍ശിനികളിലൂടെ പുതിയ അംഗത്തെ കാണാനാവില്ല.

സൗരയൂഥത്തില്‍ ഇനിയൊരു പുതിയ ഗ്രഹം ഉണ്ടെങ്കില്‍ അത് പ്ലാനെറ്റ് 9 ആയിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അംഗീകരിക്കപ്പെട്ടാല്‍ വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍, എന്നിവയ്ക്ക് ശേഷം അഞ്ചാമത്തെ ഗ്രഹമായിരിക്കും പ്ലാനെറ്റ് 9. സൂര്യനില്‍നിന്ന് ഏറെ അകലയായതിനാല്‍ സൂര്യപ്രകാശം പ്രതിഫലിപ്പിക്കാന്‍ ഈ ഗ്രഹത്തിനാകില്ല.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE