സുനന്ദ പുഷ്‌കറിന്റെ മരണം: എയിംസ് റിപ്പോര്‍ട്ടില്‍ ശശി തരൂരിനെതിരെ പരാമര്‍ശം.

സുനന്ദ പുഷ്‌കറിന്റെ മരണത്തെ സംബന്ധിച്ച് എയിംസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ശശി തരൂരിനെതിരെ പരാമര്‍ശം. സുനന്ദയുടെ രോഗ വിവരം സംബന്ധിച്ച് തരൂര്‍ നല്‍കിയത് തെറ്റായ വിവരമാണെന്ന് എയിംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടര്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ച് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ചു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

സുനന്ദയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ച എഫ്ബിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എയിംസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് എയിംസ് ഡല്‍ഹി പോലീസിന് കൈമാറി. സുനന്ദയുടെ മരണം സംബന്ധിച്ച ചില വിവരങ്ങള്‍ ശശി തരൂരും സുഹൃത്തും മറച്ചുവെച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആല്‍പ്രാക്‌സ് മരുന്ന് അമിതമായി ഉള്ളില്‍ ചെന്നാതാണ് മരണകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആല്‍പ്രാക്‌സ് അമിതമായി ശരീരത്തില്‍ എത്തുകയും അത് വിഷമായി പ്രവര്‍ത്തിക്കുകയും ചെയ്‌തെന്നാണ് നിഗമനം. നിലവില്‍ കേസ് സംബന്ധിച്ച പോലീസ് അന്വേഷണം നടക്കുന്നത് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.

NO COMMENTS

LEAVE A REPLY