ബാര്‍കോഴ: കെ.ബാബുവിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വെണമെന്ന് വിജിലന്‍സ്

0
K-BABU

ബാര്‍കോഴക്കേസില്‍ മന്ത്രി കെ.ബാബുവിനെതിരായ പരിശോധന പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് വിജിലന്‍സ് അധികൃതര്‍ കോടതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാത്തതിനാലാണ് സമയം നീട്ടി ചോദിച്ച് അപേക്ഷ നല്‍കിയത്. തൃശ്ശൂര്‍ വിജിലന്‍സ് കോടതി ശനിയാഴ്ചവരെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരിക്കുന്നത്.

പ്രാഥമിക അന്വേഷണ വിവരങ്ങള്‍ ലോകായുക്തയിലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. മന്ത്രിക്കെതിരായ ആരോപണം വിജിലന്‍സ് ഒരിക്കല്‍ അന്വേഷിച്ചതാണെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തള്ളിയാണ് കോടതി ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ടത്.

ബാര്‍ ലൈസന്‍സ് പുതുക്കാന്‍ ബിജു രേമേശില്‍നിന്ന് കെ.ബാബു 50 ലക്ഷം രൂപ കോഴ വാങ്ങി എന്നതാണ് കേസ്. ഇതിലാണ് വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.

Comments

comments