നടി കല്‍പന അന്തരിച്ചു.

മലയാള സിനിമയ്ക്ക് വീണ്ടുമൊരു തീരാ നഷ്ടം. പ്രശസ്ത സിനിമാതാരം കല്‍പന അന്തരിച്ചു. ഹൈദരാബാദില്‍ കല്‍പന താമസിച്ചിരുന്ന ഹോട്ടലില്‍ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. ഉടന്‍ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുന്നെ മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രഥമിക വിവരം. ഹൈദ്രബാദിലെ അപ്പോളോ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം ഇന്ന് വൈകീട്ടോടെ കേരളത്തിലെത്തിക്കും.

‘തനിച്ചല്ല ഞാന്‍’എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടി. മൂന്നൂറിലേറെ സിനിമകള്‍. ‘ചാര്‍ലി’യാണ് അവസാന ചിത്രം. നാടക പ്രവര്‍ത്തകരായ വി.പി. നായരുടേയും വിജയലക്ഷ്മിയുടേയും മകളായി 1965 ഒക്ടോബര്‍ 5 ന് ജനനം. വിടരുന്ന മൊട്ടുകള്‍, ദ്വിക് വിജയം എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായാണ് കല്‍പന ചലച്ചിത്ര ലോകത്തേക്ക് എത്തിയത്. ഭാഗ്യരാജിനൊപ്പം ചിന്നവീട് എന്ന ചിത്രത്തിലൂടെ തമിഴകത്തും സാന്നിധ്യമറിയിച്ച കല്‍പന 300 ലേറെ സിനിമകളിലും അഭിനയിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE