കോഴ ആരോപണം തള്ളി മുഖ്യമന്ത്രിയും ആര്യാടനും.

0

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ സരിത എസ്. നായര്‍ ഉന്നയിച്ച കോഴ ആരോപണങ്ങള്‍ മുഖ്യമന്ത്രിയും മന്ത്രി ആര്യാടന്‍ മുഹമ്മദും നിഷേധിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ രണ്ട ലക്ഷത്തിന്റെ ചെക്ക് പോലും പണമില്ലാതെ മടങ്ങിയെന്നിരിക്കെ സരിത കോടികള്‍ നല്‍കിയെന്നത് ആരെങ്കിലും വിശ്വസിക്കുമോ എന്ന് മുഖ്യമന്ത്രി. വാര്‍ത്താ സമ്മേളനത്തേിലാണ് മുഖ്യമന്ത്രി ആരോപണങ്ങള്‍ നിഷേധിച്ചത്.

സരിത പറയുന്നത് കേരളം വിശ്വസിക്കില്ല. ഇതുകൊണ്ടൊന്നും ജനങ്ങളുടെ ചിന്താഗതി മാറ്റാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്രയും പണം നല്‍കിയിട്ടും പകരം എന്ത് ലഭിച്ചെന്ന് ആരോപണം ഉന്നയിച്ചവര്‍ വ്യക്തമാക്കണം. പണം നല്‍കി എന്ന് പറയുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ലെറ്റര്‍ പാഡുപോലും വ്യാജമായി ഉണ്ടാക്കേണ്ടി വന്നില്ലെ എന്നും അദ്ദേഹം ചോദിച്ചു.

ആഴിമതി  ആരോപണത്തില്‍ കെ. ബാബുവും കെ.എം.മാണിയും രാജിവെക്കേണ്ട യാതോരു ആവശ്യവുമില്ലായിരുന്നെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സരിതയ്ക്ക് വേണ്ടി താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദും വ്യക്തമാക്കി.

Comments

comments

youtube subcribe