ഇന്ദുചൂഡന്‍ റിട്ടേണ്‍സ്…

0

16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ദുചൂഡന്‍ തിരിച്ചെത്തിയപ്പോള്‍ നശിക്കാത്ത ആവേശവുമായി ആരാധകര്‍ ഇരു കയ്യും നീട്ടി ചിത്രത്തെ സ്വീകരിച്ചു. കോട്ടയം, കൊച്ചി, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ റിപ്പബ്ലിക് ദിനത്തിലാണ് നരസിംഹം വീണ്ടും പ്രദര്‍ശനത്തിനെത്തിയത്.

16 വര്‍ഷങ്ങള്‍ക്ക് മുമ്പെ ജനുവരി 26, 2000 ല്‍ ആണ് മോഹന്‍ലാല്‍-ഷാജി കൈലാസ്-രഞ്ജിത്ത് കൂട്ടുകെട്ടില്‍ നരസിംഹം റിലീസ് ചെയ്തത്. അന്നുണ്ടായിരുന്ന അതേ ആവേശത്തോടെയാണ് 16 വര്‍ഷങ്ങള്‍ക്കിപ്പുറവും കേരളക്കര ചിത്രത്തെ ഏറ്റുവാങ്ങിയത്. നരസിംഹത്തിന്റെ 16-ാം വര്‍ഷത്തെ ആഘോഷം മോഹന്‍ലാലിന്റെ പുതിയ ചിത്രമായ പുലിമുരുകന്റെ സെറ്റിലായിരുന്നു.

Comments

comments