സരിതയെക്കൊണ്ട് ആരോപണങ്ങള്‍ ഉന്നയിപ്പിക്കുന്നത് പി.സി.ജോര്‍ജെന്ന് ഉമ്മന്‍ചാണ്ടി.

  ummanchandi

  സോളാര്‍ അഴിമതി ആരോപണങ്ങള്‍ക്ക് പിന്നില്‍ പി.സി.ജോര്‍ജും ബാറുടമകളുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ആരോപണങ്ങള്‍ ഇനിയും വരുമെന്നും ഇതിനപ്പുറമുള്ള ആരോപണങ്ങള്‍ ഉന്നയിപ്പിക്കാന്‍ ശ്രമിക്കുകയാണ് ജോര്‍ജെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

  യുഡിഎഫ് സര്‍ക്കാറിനെ അട്ടിമറിക്കുകയും വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ തോല്‍പ്പിക്കുകയുമാണ് ബാറുടമകളുടെ ലക്ഷ്യം. കോടതിയിലെ പരാജയമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

  ഗൂഡാലോചനയ്ക്ക് തന്റെ പക്കല്‍ തെളിവുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ പോയി പ്രതിപക്ഷം ഒരിക്കല്‍ നാണംകെട്ടതാണ്. സരിതയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുകയെന്നും 2014 ല്‍ സരിത സി.പി.എം. നെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചപ്പോള്‍ യുഡിഎഫ് അത് കാര്യമാക്കിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

  NO COMMENTS

  LEAVE A REPLY