ഭ്രൂണ ലിംഗനിര്‍ണ്ണയം നിര്‍ബന്ധമാക്കണം: മനേകാ ഗാന്ധി.

ഭ്രൂണ ലിംഗനിര്‍ണ്ണയ പരിശോധന നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധി. നിര്‍ണ്ണയം നിര്‍ബന്ധമാക്കുന്നതിലൂടെ ഭ്രൂണം നശിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ കണ്ടെത്താനാകുമെന്നും മനേകാ. ഇത് അവര്‍ കുഞ്ഞിന് ജന്മം നല്‍കിയോ ഇല്ലയോ എന്ന് അറിയാന്‍ സഹായിക്കും. ഗര്‍ഭം അലസിപ്പിക്കേണ്ടതായി വന്നാല്‍ കാരണം വ്യക്തമാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അവരുടെ കൈവശമുണ്ടാകണമെന്നും മനേക നിര്‍ദ്ദേശിക്കുന്നു.
സ്ത്രീ പെണ്‍കുഞ്ഞിനെയാണോ ഗര്‍ഭം ധരിച്ചിരിക്കുന്നത് എന്ന് ലിംഗ നിര്‍ണ്ണയ പരിശോധനയിലൂടെ വ്യക്തമാകും. ഈ വിവരം പരിശോധനയ്ക്ക ശേഷം രേഖപ്പെടുത്തുകയും കുഞ്ഞിന് ജന്മം നല്‍കിയോ എന്ന് പരിശോധിക്കുകയും വേണം മനേകാ ഗാന്ധി പറയുന്നു.

നിര്‍ബന്ധമായും ഗര്‍ഭിണിയായ സ്ത്രീയോട് കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് പറയണം എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഭ്രൂണഹത്യ ചെയ്യുന്നവരെ ശിക്ഷിച്ചതുകൊണ്ട് ഇതിന് പരിഹാരമുണ്ടാകില്ലെന്നും മനേക.
താന്‍ പുതിയൊരു ആശയം മുന്നോട്ട വെയ്ക്കുന്നുവെന്ന് മാത്രമം, ഇതില്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ജയ്പൂരില്‍ നടന്ന ആള്‍ ഇന്ത്യ പ്രാദേശിക എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സിലാണ് മനേകാ ഗാന്ധി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE