പ്രധാനമന്ത്രി ഇന്ന് കോഴിക്കോട്ട്.

0

 

കോഴിക്കോട്ടെ സ്വപ്‌ന നഗരിയില്‍ നടക്കുന്ന ആഗോള ആയുര്‍വ്വേദ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് എത്തും. 11.30 ന് പ്രത്യേക വിമാനത്താവളത്തില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന അദ്ദേഹത്തെ ഗവര്‍ണര്‍, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

സ്വപ്‌നനഗരി സന്ദര്‍ശനത്തിന് ശേഷം 11.55 ന് വെസ്റ്റ്ഹില്‍ വിക്രംമൈതാനിയിലെ ഹെലിപാഡില്‍ വന്നിറങ്ങും. ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്, കെ.സുരേന്ദ്രന്‍, കെ.പി.ശ്രീശന്‍, ടി.പിജയചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ മോഡിയെ സ്വീകരിക്കും. പിന്നീട് വാഹനത്തില്‍ സമ്മേളനവേദിയില്‍ എത്തും. തുടര്‍ന്ന് വിഷന്‍ കോണ്‍ക്ലേവിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. ഉദ്ഘാടനത്തിന് ശേഷം ഒരുമണിയ്ക്ക് അദ്ദേഹം മടങ്ങും. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക്ക് പ്രധാനമന്ത്രിയോടൊപ്പം സന്ദര്‍ശനത്തില്‍ ഉടനീളം ഉണ്ടാകും.

Comments

comments