വിഷന്‍ കോണ്‍ക്ലേവ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്ടെ സ്വപ്‌ന നഗരിയില്‍ നടക്കുന്ന ആഗോള ആയുര്‍വ്വേദ ഫെസ്റ്റിനോട് അനുബന്ധിച്ചുള്ള വിഷന്‍ കോണ്‍ക്ലേവ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ആയുര്‍വേദത്തിന്റെ പ്രചാരവും ഗുണനിലവാരവും ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാരമ്പര്യ ചികല്‍സാ രംഗത്തെ പുതു ഉണര്‍വ്വിന് പരിശീലന സ്ഥാപനങ്ങളും സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മോഡി ഉറപ്പ് നല്‍കി.

ആധുനിക ചികല്‍സ രംഗം വളരുമ്പോഴും തുടരുന്ന ഭീമമായ ചെലവ് വലിയ പ്രതിസന്ധിയാണ് ജനങ്ങള്‍ക്ക് വരുത്തിവെക്കുന്നത്്. ഇതുപോലെയുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പാരമ്പര്യ ചികല്‍സ മേഖലയെ ആശ്രയിക്കുന്നവര്‍ നിരവധിയാണെന്നും നരേന്ദ്ര പറഞ്ഞു. യുവ സംരംഭകര്‍ മരുന്നുല്‍പാദന, ഗവേഷണ രംഗങ്ങളിലേക്ക് കൂടുതലായി കടന്നു വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ പ്രസംഗത്തിൂലൂടെ കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ആയുര്‍വേദ ഗവേഷണ കേന്ദ്രമെന്ന ആലോചനയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും കേരളം ഗവേഷണ കേന്ദ്രം തുടങ്ങുന്നതിന് സന്നദ്ധമാണെന്ന് അറിയിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയായതിന് ശേഷമുള്ള മോഡിയുടെ ആദ്യ കോഴിക്കോട് സന്ദര്‍ശനമാണ് ഇത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവര്‍ണര്‍ പി സദാശിവവും ചേര്‍ന്ന് സ്വീകരിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE