പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരം ആക്രമണം.

പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരം ആക്രമണം. പ്രധാനമന്ത്രിയുടെ വാഹനം കടന്ന് പോകവെ യുവതി ചെടിച്ചട്ടി എറിയുകയായിരുന്നു. ഡല്‍ഹി വിജയ് ചൗക്കിലൂടെ പ്രധാനമന്ത്രിയുടെ വാഹനം കടന്നുപോകുന്നതിന് തൊട്ട് മുമ്പാണ് യുവതി ചെടിച്ചട്ടി എറിഞ്ഞത്.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തി അദ്ദേഹത്തെ കാണാന്‍ യുവതി ശ്രമിച്ചിരുന്നു. തുടര്‍ന്ന് യുവതിയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. പ്രധാനമന്ത്രിയുടെ വാഹനം കടന്നുവരുന്ന പാതയില്‍ വെച്ചായിരുന്നു വാക്ക് തര്‍ക്കം. തുടര്‍ന്ന് വാഹനത്തിന് വഴി ഒരുക്കാന്‍ സ്ത്രീയെ ഉദ്യോഗസ്ഥര്‍ തള്ളി മാറ്റിയപ്പോഴാണ് അടുത്ത മതിലിലുണ്ടായിരുന്ന ചെടിച്ചട്ടി എടുത്ത് വലിച്ചെറിഞ്ഞത്. ഇത് പ്രധാനമന്ത്രിയുടെ വാഹനത്തിന് മുന്നിലാണ് ചെന്ന് വീണത്. വിശദമായ ചോദ്യം ചെയ്യലിനായി യുവതിയെ പാര്‍ലമെന്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

NO COMMENTS

LEAVE A REPLY