വിഎസ്സിന്റെ പരാതിയില്‍ തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കില്ല.

0

സോളാര്‍ കമ്മീഷനില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കരുതെന്ന് സരിതയോട് ആവശ്യപ്പെട്ട തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കണമെന്ന വിഎസ്സിന്റെ പരാതി പോലീസ് സ്വീകരിക്കില്ല. തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കേണ്ടെന്നും പോലീസ് തീരുമാനിച്ചു.

സരിതയും തമ്പാനൂര്‍ രവിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തെ മുന്‍നിര്‍ത്തിയാണ് വിഎസ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയ്ക്ക് വേണ്ടി സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു വിഎസിന്റെ പരാതി.

എന്നാല്‍ ഫോണ്‍ സംഭാഷണത്തില്‍ സരിതയെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കുന്നുില്ലെന്നാണ് പോലീസിന് ലഭിച്ച വിദഗ്‌ധോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ലഭിച്ച നിയമോപദേശത്തെ തുടര്‍ന്നാണ് നടപടിയെടുക്കേണ്ടെന്ന തീരുമാനത്തിലേക്ക് പോലീസ് എത്തിയത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe