പിണറായി മത്സരിക്കുന്നെങ്കില്‍ താനില്ലെന്ന് വി.എസ്.

വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മത്സരിക്കുകയാണെങ്കില്‍ താന്‍ മത്സരിക്കില്ല എന്ന നിലപാട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചേക്കും. നിമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന് വിഎസിനോട് പറയാനിരിക്കെയാണ് ഇങ്ങനെയൊരു നിലപാട്. ഇത് പാര്‍ട്ടി നേതൃത്വത്തിന് തലവേദനയാകും. തെരഞ്ഞെടുപ്പില്‍ വിഎസ് മത്സരിക്കണം എന്ന നിലപാടാണ് കേന്ദ്ര നേതൃത്വത്തിന്.

നിലവിലെ സാഹചര്യം മുന്നണിയ്ക്ക് വിജയിക്കാന്‍ അനുകൂലമാണെങ്കിലും വിജയം ഉറപ്പിക്കാന്‍ വിഎസിന്റെ സാന്നിദ്ധ്യം ആവശ്യമാണ് എന്ന അഭിപ്രായമാണ് പാര്‍ടി ദേശീയ സെക്രട്ടറി സിതാറാം യെച്ചൂരി അടക്കമുള്ളവര്‍ക്ക്. രണ്ട് പേരും മത്സരിക്കട്ടെ എന്ന തീരുമാനം പി.ബി. എടുത്താല്‍ താന്‍ മാറി നില്‍ക്കാം എന്ന തീരുമാനം വി.എസ്. കേന്ദ്ര നേതാക്കളെ അറിയിക്കും. രണ്ട് പേരും മത്സരിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ആശയ കുഴപ്പം നിലനില്‍ക്കും, ഒപ്പം വി.എസ്. ലാവ്‌ലിന്‍ കേസിലെ നിലപാടുകള്‍ മറ്റേണ്ടി വരും. എന്നാല്‍ പിണറായിയോടാണ് എതിര്‍പ്പെന്നും കോടിയേരി ബാലകൃഷ്ണന്‍ മത്സരിച്ചാല്‍ വി.എസ്. എതിര്‍ക്കില്ലെന്നുമാണ് സൂചന.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE