മൊബൈല്‍ ഫോണ്‍ ഉപയോഗം ഇനിയും വര്‍ദ്ധിക്കും.

മൊബൈല്‍ ഫോണ്‍ ഇന്ന് ഒരു അഡിക്ഷനാണ്. ഉപയോഗിച്ച് ശീലമാക്കിയവര്‍ക്ക് ഉപേക്ഷിക്കാനാവാത്ത വിധം നിത്യജീവിതത്തിന്റെ ഭാഗമായി തീര്‍ന്ന ഉപകരണം. അലക്‌സാണ്ടര്‍ ഗ്രഹാംബെല്ലിന്റെ ടെലിഫോണില്‍നിന്ന് മാര്‍ടിന്‍ കൂപ്പറുടെ സെല്‍ഫോണിലേക്കുള്ള ദൂരം ഒരു ശതാബ്ദമായിരുന്നെങ്കില്‍ ആദ്യ മൊബൈലിന് വെറും 40 വര്‍ഷംകൊണ്ട് സംഭവിച്ച മാറ്റങ്ങള്‍ ഏറെ. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ചൈനയാണ് ഒന്നാമത്.

സിസ്‌കോയുടെ റിപ്പോര്‍ട്ട് പ്രകാരം, 2020 ആകുമ്പോഴേക്കും ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 4.4 ശതമാനം വര്‍ദ്ധിച്ച് 990.2 മില്ല്യണ്‍ ആവും. രാജ്യത്തെ മുഴുവന്‍ ജനസംഖ്യയുടെ 71 ശതമാനം വരും ഇത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 798.4 ആയിരുന്നു. കൂടാതെ 2020 ആകുന്നതോടെ മൊബൈല്‍ ഡാറ്റ ട്രാഫിക് പ്രതിമാസം പന്ത്രണ്ടു മടങ്ങായി വളര്‍ന്ന് 1.7 എക്‌സാബൈറ്റില്‍ എത്തും. കഴിഞ്ഞ വര്‍ഷം മൊബൈല്‍ ഡാറ്റ ട്രാഫിക് ഏകദേശം 148.9 പെറ്റാബൈറ്റായിരുന്നു.

ലോകമെമ്പാടുമുള്ള മനുഷ്യര്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ കാലത്ത്, ആഗോള സാങ്കേതിക രൂപാന്തരം നേടാനുള്ള മാധ്യമമായിരുന്നു ചലനക്ഷമതയെന്ന് സിസ്‌കോ വൈസ് പ്രസിഡന്റ് ഡൂഗ് വെബ്സ്റ്റര്‍ . സുരക്ഷിത പ്രശ്‌നങ്ങള്‍, അതുപോലെയുള്ള ആവശ്യങ്ങള്‍ പരിഹരിക്കാന്‍ 5G, വൈഫൈ , പോലെയുള്ള നൂതന മൊബൈല്‍ കണ്ടുപിടുത്തങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇന്ത്യയിലെ 4G കണക്ഷന്‍, വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 2015 ഇനും 2020 ഇനും ഇടയില്‍ 144 ശതമാനം വര്‍ധനവ് പ്രതീക്ഷിക്കുന്നു. 2020 ആകുന്നതോടെ അവ മൊത്തം മൊബൈല്‍ കണക്ഷണിന്റെ 26.2 ശതമാനം ആവുമെന്നും സിസ്‌കോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു . 2015ല്‍ 15.7 ശതമാനമായിരുന്ന 3G കണക്ഷന്‍, 2020 ആകുമ്പോഴേക്കും 52.6 ശതമാനത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. മനുഷ്യനും യന്ത്രവും തമ്മിലുള്ള അകലം കുറഞ്ഞു വരുന്നതിന്റെ തെളിവാണ് ഇവയുടെ ഉപയോഗത്തിലുണ്ടാകുന്ന വര്‍ദ്ധന.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE